Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian National Congress

സുഭാഷ് ചന്ദ്രബോസ്: സിവിൽ സർവീസ് ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരം

എ​നി​ക്കു ര​ക്തം ത​രൂ, ഞാ​ൻ നി​ങ്ങ​ൾ​ക്കു സ്വാ​ത​ന്ത്ര്യം ത​രാം എ​ന്നു രാജ്യത്തോടു വി​ളി​ച്ചു പ​റ​ഞ്ഞ സ്വാ​ത​ന്ത്ര്യ സ​മ​രസേ​നാ​നി സു​ഭാ​ഷ് ച​ന്ദ്രബോ​സി​ന്‍റെ ജ​ന്മ​ദി​വ​സമാണ് ജനുവരി 23. അ​ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 23ന് ​പ​രാ​ക്രം ദി​വ​സ്, ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ 2021 ജ​നു​വ​രി 19 മു​ത​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചിരുന്നു. ഇന്നു നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 129-ാം ജ​ന്മ​ദിനമാണ്. നേ​താ​ജി​യു​ടെ അ​ജ​യ്യ​മാ​യ ചൈ​ത​ന്യ​ത്തെ​യും രാഷ്‌ട്ര​ത്തി​നാ​യു​ള്ള നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തി​നും സ്മ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രാ​ക്രം ദി​വ​സ് ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​രാ​ക്രം ദി​വ​സ് -ധീ​ര​ത​യു​ടെ ദി​നം, വീ​രദി​നം എ​ന്നൊ​ക്കെ​യാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത് .
നേ​താ​ജി ജ​യ​ന്തി അ​ല്ലെ​ങ്കി​ൽ സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ജ​യ​ന്തി എ​ന്നും ഈ ​ദി​വ​സ​ത്തെ വി​ളി​ക്കാ​റു​ണ്ട്. ദേ​ശ സ്നേ​ഹി​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പ്ര​സി​ഡ​ന്‍റ്, റേ​ഡി​യോ​യി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ആ​ദ്യ ഇ​ന്ത്യ​ൻ നേ​താ​വ് എ​ന്നീ വി​ശേ​ഷ​ണ​ങ്ങ​ളൊക്കെ അ​ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​ണ്.

 സിവിൽ സർവീസ് വെടിഞ്ഞ്

1897 ജ​നു​വ​രി 23ൽ ​ജാ​ന​കി​നാ​ഥ് ബോ​സ്, പ്ര​ഭാ​വ​തി ദ​ത്ത് ബോ​സ് ദ​ന്പ​തി​ക​ൾ​ക്ക് ഒ​ന്പ​താ​മ​ത്തെ മ​ക​നാ​യി ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ജ​ന​നം. പ്രൊട്ടസ്റ്റന്‍റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. തുടർന്നു കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠനം. കേംബ്രിഡ്‌ജ് സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്‍റെ ഉന്നത വിദ്യാഭ്യാസം. 1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. എങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു.
തുടർന്ന് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ നേ​താ​ജി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കും എ​ത്തി​യി​രു​ന്നു. 1938 ൽ ​ഹ​രി​പു​ര കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് അദ്ദേഹത്തിനു യോജിപ്പ് ഇല്ലായിരുന്നു.
1939 മേ​യ് മൂന്നിന് ​ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്ന രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി രൂപവത്കരിച്ചു. 1943ൽ ​ഐ​എ​ൻ​എ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി പ്ര​സ്ഥാ​നം രൂ​പീ​ക​രി​ച്ചു രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​നാ​യി പോ​രാ​ട്ടം തുടങ്ങി.

നേതാജി എന്നു വിളിച്ചത്

സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​നെ നേ​താ​ജി എ​ന്ന് ര​ബീ​ന്ദ്ര നാ​ഥ ടാ​ഗോ​റാ​ണ് ആ​ദ്യ​മാ​യി വി​ളി​ച്ച​ത്. നേ​താ​ജി​യ്ക്കു രാ​ജ്യ​ത്തോ​ടു​ണ്ടാ​യി​രു​ന്ന ആ​ത്മാ​ര്‍​പ്പ​ണ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാനുള്ള മ​ന​ക്ക​രു​ത്തും ഇന്നും ദേശസ്നേഹികൾക്കു പ്രചോദനമാണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് അ​ദേ​ഹം ന​ട​ത്തി​യ ധീ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ളെ​യും രാ​ജ്യ​ത്തോ​ടു​ള്ള നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ​യും സ്മ​രി​ക്കാ​നും യു​വാ​ക്ക​ളി​ൽ ദേ​ശ​സ്നേ​ഹം വ​ള​ർ​ത്താ​നും ല​ക്ഷ്യമാക്കിയാണ് പരാക്രം ദിവസ് ആചരിക്കുന്നത്.

അതേസമയം, ബോ​സി​ന്‍റെ ജ​ന്മ​ദി​നം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശ് നാ​യ​ക് ദി​വ​സ് ആ​യും ആ​ഘോ​ഷി​ക്കു​ന്നു. ജ​യ്ഹി​ന്ദ്, ദി​ല്ലി​ച​ലോ, എ​ന്നീ പ്ര​ശ​സ്ത മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക് ഉ​ട​മ​യും ഗാ​ന്ധി​ജി​യെ ഇ​ന്ത്യ​യു​ടെ രാഷ്‌ട്ര​പി​താ​വെ​ന്ന് ആ​ദ്യം വി​ശേ​ഷി​പ്പി​ച്ച വ്യ​ക്തി​യും അ​ദേ​ഹ​മാ​ണ്. ലേ​റ്റേ​ഴ്സ് ടു ​എ​മി​ലി ഷെ​ങ്ക​ൽ, ദി ​ഇ​ന്ത്യ​ൻ സ്ട്ര​ഗി​ൾ എ​ന്നി​വ​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ൾ. ആ​ൻ ഇ​ന്ത്യ​ൻ പി​ൽ​ഗ്രി​മേ​ജ് എ​ന്ന ആ​ത്മ​ക​ഥ പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. 1945 ഓഗസ്റ്റ് 18ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ സർക്കാരിന്‍റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
ജ​പ്പാ​നി​ലെ റെ​ങ്കോ​ജി ക്ഷേ​ത്ര​ത്തി​ലാ​ണ് നേ​താ​ജി​യു​ടേതെന്നു കരുതുന്ന ചിതാഭസ്മം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Up